ഉ​ദി​ര​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
Monday, November 23, 2020 12:47 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​ദി​ര​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഉ​ദി​ര​കു​ളം ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ക​രി​യം​മു​രി​യം വ​ന​ത്തി​ൽ നി​ന്നു​മി​റ​ങ്ങി​യ ഒ​റ്റ​യാ​ൻ വ്യാ​പ​ക നാ​ശം വി​ത​ച്ച​ത്. ചെ​റു​ക​ര ബീ​വി, ചെ​ട്ടി​ശേ​രി കു​ഞ്ഞൂ​ഞ്ഞ് എ​ന്നി​വ​രു​ടെ നെ​ൽ​കൃ​ഷി, തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ വീ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന ക​തി​രാ​കാ​റാ​യ നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു. സീ​താ​മ​ണി എ​ന്നി​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് ഷീ​റ്റ് കൊ​ണ്ട് കെ​ട്ടി​യ ഷെ​ഡും ആ​ന ത​ക​ർ​ത്തി​ട്ടു​ണ്ട്.

തെ​ക്കേ​പ​റ​ന്പി​ൽ മ​ഹി​ബാ​ല​ൻ, സു​കു​മാ​ര​ൻ, ഒ​റ​വാ​റ​ന്ത​റ സ​ണ്ണി തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന പ​രാ​ക്ര​മം ന​ട​ത്തി​യ​ത്. കൃ​ഷി ഓ​ഫീ​സ​ർ വ​ിവ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​നം ജീ​വ​ന​ക്കാ​ർ കാ​ട്ടാ​ന ന​ശി​പ്പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നി​ട​യാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ന്‍റെ സാ​ഹ​ച​ര്യം വ​രെ​യു​ണ്ടാ​യി. രാ​ത്രി പ്ര​ദേ​ശ​ത്ത് കാ​വ​ലി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ത​ക​ർ​ന്ന് കി​ട​ക്കു​ന്ന സോ​ളാ​ർ വേ​ലി നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.