നാ​ലാഴ്ച​യ്ക്ക​കം ന​ട​പ​ടി വേ​ണ​മെ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, November 20, 2020 11:23 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ര​ട്ട ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. സം​ഭ​വ​ത്തി​ൽ നാ​ല് ആ​ഴ്ച​ക്ക​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​കെ. ശ്രീ​വാ​സ്ത​വ സം​സ്ഥാ​ന ഡി​എം​ഇ​ക്കും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും ക​ത്ത​യ​ച്ചു. പു​ത്ത​ന​ഴി സ്വ​ദേ​ശി ഡോ.​സൈ​നു​ൽ ആ​ബി​ദീ​ൻ ഹു​ദ​വി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ചി​കി​ത്സാ നി​ഷേ​ധം വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു യു​വ​തി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി ക​മ്മീ​ഷ​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ക​ത്തി​ൽ പ​റ​യു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം എം​എ​സ്എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ.​സി. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് - സ​ഹ​ല ത​സ്നീം ദ​ന്പ​തി​ക​ളു​ടെ ഇ​ര​ട്ട ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളാ​ണ് സെ​പ്റ്റം​ബ​ർ 27ന് ​മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്നു മൂ​ന്നു​മാ​സ​മാ​യി​ട്ടും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രി​ൽ നി​ന്നു കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ത്ത​യ​ച്ച​ത്.
എം​എ​സ്എ​ഫ് ദേ​ശീ​യ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും സൈ​നു​ൽ ആ​ബി​ദീ​ൻ ഹു​ദ​വി​യു​ടെ പ​രാ​തി​യി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. വ​നി​താ ക​മ്മീ​ഷ​ൻ ആ​രോ​ഗ്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​ക​യും ചെ​യ്തു. പ്ര​സ​വ​വേ​ദ​ന ഉ​ണ്ടെ​ന്നു അ​റി​യി​ച്ചി​ട്ടും ചി​കി​ത്സ ന​ൽ​കാ​തെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു നി​ർ​ബ​ന്ധ​പൂ​ർ​വം മ​ട​ക്കി അ​യ​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് എ​ൻ.​സി. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ഒ​ക്ടോ​ബ​ർ ഏ​ഴി​നു മ​ല​പ്പു​റം ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.
മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ നേ​ര​ത്തെ കു​ട്ടി​ക​ളു​ടെ പി​താ​വി​ൽ നി​ന്നു മൊ​ഴി എ​ടു​ത്തി​രു​ന്നു. ചി​കി​ത്സാ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു. മ​ഞ്ചേ​രി മെ​ഡി​.കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​പി ശ​ശി, സൂ​പ്ര​ണ്ട് ഡോ. ​കെ. വി. ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മ​ല​പ്പു​റം എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലും ന​ട​ന്നി​ട്ടി​ല്ല.