മ​ല​പ്പു​റ​ത്തു വീ​ണ്ടും ആ​യി​രം ക​ട​ന്ന് കോവിഡ്
Friday, November 20, 2020 11:23 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വീ​ണ്ടും ആ​യി​രം ക​ട​ന്നു കോ​വി​ഡ് രോ​ഗി​ക​ൾ. ഇ​ന്ന​ലെ 1,054 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തി​ൽ 996 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​ത്.
ഉ​റ​വി​ട​മ​റി​യാ​തെ 32 പേ​ർ​ക്കും മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രി​ൽ മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 20 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 740 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​വ​രു​ൾ​പ്പെ​ടെ 57,123 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. 78,862 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 7,196 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 533 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 336 പേ​രും 288 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​തു​വ​രെ 310 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.
മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച പാ​ടി​ല്ലെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു.
ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ടു ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ചു ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.
0483 2737858, 2737857, 2733251, 2733252, 2733253.