കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി
Friday, November 20, 2020 11:23 PM IST
നി​ല​ന്പൂ​ർ: താ​മ​ര​ക്കു​ള​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​യും കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. താ​മ​ര​ക്കു​ളം കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഹം​സ മൂ​ച്ചി​ക്ക​ൽ, സെ​ക്ര​ട്ട​റി വി.​കെ. ഗോ​കു​ൽ​ദാ​സ,് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ടി.​ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​രാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 29-ാം ഡി​വി​ഷ​നാ​യ താ​മ​ര​ക്കു​ള​ത്ത് ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സ​ജീ​ഷ​ക്ക് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യു​ഡി​എ​ഫി​നും പാ​ർ​ട്ടി​ക്കും പൊ​തു സ​മൂ​ഹ​ത്തി​ൽ അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​വ​ർ പെ​രു​മാ​റി​യ​ത്. ചി​ല ഡി​വി​ഷ​നു​ക​ളി​ൽ പാ​ർ​ട്ടി നി​ർ​ദ്ദേ​ശം മ​റി​ക​ട​ന്ന് ചി​ല​ർ മ​ത്സ​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.