ചാ​ലി​യാ​റി​ൽ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും നാ​മ​നി​ർ​ദേശ പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ചു
Friday, November 20, 2020 11:23 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും സ്വീ​ക​രി​ച്ചു. 102 പ​ത്രി​ക​ക​ളാ​ണ് വ​ര​ണാ​ധി​കാ​രി​ക്ക് മു​ൻ​പാ​കെ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡാ​യ ആ​ന​പ്പാ​റ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നോ​ഹ​ര​ൻ ന​ൽ​കി​യ ര​ണ്ട് പ​ത്രി​ക​ക​ളി​ൽ ഒ​ന്ന് ത​ള്ളി. ഐ​റ്റി​ഡി​പി പ്രെ​മോ​ട്ട​റാ​യ മ​നോ​ഹ​ര​ൻ പ്രൊ​മോ​ട്ട​ർ സ്ഥാ​നം രാ​ജി​വെ​യ്ക്കും മു​ൻ​പ് 16-ന് ​ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ജോ​ലി രാ​ജി​വെ​ച്ച ശേ​ഷം ന​ൽ​കി​യ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ്വി​ക​രി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് യു​ഡി​എ​ഫ് അ​റി​യി​ച്ചു. മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ച​തോ​ടെ ഡ​മ്മി സ്ഥാ​നാ​ർ​ഥി​ക​ളെ പി​ൻ​വ​ലി​പ്പി​ക്കാ​ൻ മു​ന്ന​ണി​ക​ൾ ഒ​രു​ക്കം തു​ട​ങ്ങി. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ് ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സൂ​ക്ഷ​മ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​തി​നാ​ലാം വാ​ർ​ഡാ​യ പെ​രു​വ​ന്പാ​ടം വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ച്ചാ​മ്മ ജോ​സ​ഫി​ന് ഇ​തെ​പേ​രി​ൽ ത​ന്നെ അ​പ​ര സ്ഥ​നാ​ർ​ഥി​യു​ണ്ട്. ജി​ല്ല​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളും ത​മ്മി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​ട​തു​പ​ക്ഷം ഭ​ര​ണം നേ​ടി​യ​ത്.