നി​ല​ന്പൂ​രി​ൽ മു​ഴു​വ​ൻ പ​ത്രി​ക​ക​ളും സ്വീ​ക​രി​ച്ചു
Friday, November 20, 2020 11:23 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ​ത്രി​ക സ്വീ​ക​രി​ച്ചു. ജി​ല്ലാ പ്ലാ​നി​ങ് ഓ​ഫീ​സി​ൽ ന​ട​ന്ന നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ലാ​ണ് 33 ഡി​വി​ഷ​നു​ക​ളി​ലേ​ക്കാ​യി പ​ത്രി​ക ന​ൽ​കി​യി​രു​ന്ന 208 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ച​ത്.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ട്ടു​മ്മ​ൽ സ​ലീം, അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, കെ.​റ​ഹീം, സി​പി​ഐ ജി​ല്ലാ ക​മ്മ​റ്റി അം​ഗം പി.​എം.​ബ​ഷീ​ർ, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് പാ​ട്ട​ത്തി​ൽ, ജ​ന​താ​ദ​ൾ (എ​സ്) ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് തു​ട​ങ്ങി​യ​വ​രാ​ണ് പ​ട്ടി​ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട​വ​ർ.