മ​ല​പ്പു​റ​ത്ത് 548 പേ​ർ​ക്ക് കോ​വി​ഡ് 19
Wednesday, October 28, 2020 11:37 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 548 പേ​ർ​ക്കു ഇ​ന്ന​ലെ കോ​വി​ഡ് 19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ 502 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.

41 പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും വൈ​റ​സ്ബാ​ധ​യു​ണ്ടാ​യി. അ​തേ​സ​മ​യം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​വി​ഡ് മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന ആ​ശ്വാ​സ​ക​ര​മാ​ണ്. 1,028 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ മാ​ത്രം രോ​ഗം ഭേ​ദ​മാ​യ​ത്.

ഇ​വ​രു​ൾ​പ്പെ​ടെ 38,711 പേ​രാ​ണ് ഇ​തു​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ന​ട​ത്തു​ന്ന രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണി​തെ​ന്നും ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് രോ​ഗ വ്യാ​പ​നം ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

59,378 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,790 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 907 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 645 പേ​രും സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 139 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 222 പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്.