മ​ങ്ക​ട കോ​ള​ജി​നു സ്വ​ന്തം കെ​ട്ടി​ട​മാ​യി
Tuesday, October 27, 2020 11:08 PM IST
മ​ങ്ക​ട: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​നു സ്വ​ന്തം കെ​ട്ടി​ട​മാ​യി. മൂ​ർ​ക്ക​നാ​ട് പു​ന്ന​ക്കാ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ അ​ഞ്ചു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
2013 ൽ ​മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കോ​ള​ജി​ന്‍റെ പു​തി​യ കെ​ട്ടി​ടം. കോ​ള​ജി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നു ര​ണ്ട് ബ​സു​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​ക്കോ​ട്ടി​ൽ സ​ഹീ​ദ, മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.