മു​ന്ന​റി​യി​പ്പി​ല്ലാ​തെ ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണത്തിൽ ജ​നം വ​ല​ഞ്ഞു
Tuesday, October 27, 2020 11:08 PM IST
ക​രു​വാ​ര​കു​ണ്ട്: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ൾ ഹോ​ട്സ് പോ​ർ​ട്ടു​ക​ളാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം.
ഒ​ക്ടോ​ബ​ർ പ​ത്തി​നും 20നും ​ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളി​ലാ​യി 378 പോ​സി​റ്റീ​വ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്നി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കി​യ​ത്.
തു​ട​ർ​ച്ച​യാ​യു​ള്ള മൂ​ന്ന് പൊ​തു അ​വ​ധി​ക​ൾ​ക്കു ശേ​ഷം ഓ​ഫീ​സു​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന ഇ​ന്ന​ലെ ടൗ​ണി​ൽ ന​ല്ല തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.
ഇ​തി​നി​ട​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വ​ന്ന നി​യ​ന്ത്ര​ണം ജ​ന​ത്തെ ശ​രി​ക്കും വ​ല​ച്ചു.
ഉ​ച്ച​ക്കു ശേ​ഷം ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചു.
അ​തേ​സ​മ​യം, ഇ​പ്പോ​ഴും ഉ​റ​വി​ട​മ​റി​യാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടെ​ന്നും അ​തി​നെ ത​ട​യാ​നാ​ണ് ഹോ​ട്സ്പോ​ട്ട് പ്ര​ഖ്യാ​പ​ന​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.