കെ.​ടി.​മാ​നു മു​സ്ലി​യാ​ർ സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യം തു​റ​ന്നു
Tuesday, October 27, 2020 11:07 PM IST
ക​രു​വാ​ര​ക്കു​ണ്ട്: കാ​ലം ഒ​രി​ക്ക​ലും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത സാ​ത്വി​ക​നാ​യി​രു​ന്നു കെ.​ടി.​മാ​നു മു​സ്ലി​യാ​രെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​റ​ഞ്ഞു.
മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ണി തീ​ർ​ത്ത കെ.​ടി.​മാ​നു മു​സ്ലി​യാ​ർ സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തു​ത​ല​മു​റ മാ​നു മു​സ്ലി​യാ​രു​ടെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​മു​ഖ പ​ണ്ഡി​ത​നും വി​ദ്യ​ാഭ്യാ​സ വി​ച​ക്ഷ​ണ​നും സ​മ​സ്ത കേ​ര​ള ഇ​സ്ലാം മ​ത വി​ദ്യ​ഭ്യാ​സ ബോ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ദാ​റു​ന്ന​ജാ​ത്ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ ശി​ൽ​പി​യും ക​വി​യും പ്ര​ഭാ​ഷ​ക​നും മാ​പ്പി​ള ക​ലാ സാ​ഹി​ത്യ​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ക​യും ചെ​യ്തി​രു​ന്ന മാ​നു മു​സ്ലി​യാ​ർ​ക്ക് ജന്മനാ​ട്ടി​ലു​യ​രു​ന്ന സ്മാ​ര​ക​മാ​ണി​ത്. മു​സ്ത​ഫ കു​രി​ക്ക​ൾ സ്മാ​ര​ക കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യും ലൈ​ബ്ര​റി എം.​ഉ​മ്മ​ർ എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു .ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​നും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി.​പി.​അ​ഷ്റ​ഫ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​റം​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.