കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം: മ​ല​യോ​ര ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ന്
Tuesday, October 27, 2020 11:07 PM IST
കാ​ളി​കാ​വ്: വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ഒ​രി​ട​വേ​ള​ക്ക് ശേ​ഷം കാ​ളി​കാ​വ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ശ​ക്ത​മാ​യി. സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്ന വീ​ട്ട് മു​റ്റ​ങ്ങ​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​വും പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും പ​ന്നി​ക​ൾ മേ​ഞ്ഞ് ന​ട​ന്ന് ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​ണ്.​ ബൈ​ക്ക് യാ​ത്രി​ക​രാ​ണ് കൂ​ടു​ത​ലും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ന്ന​ത്. പു​ല​ർ​ച്ചെ ജോ​ലി​ക്ക് പു​റ​പ്പെ​ടു​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ന്ന​ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ​ദി​വ​സം ചെ​ങ്കോ​ട് കു​ണ്ടി​ൽ സാ​ജി​ത (38) എ​ന്ന വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ചെ​ങ്കോ​ട് ഭാ​ര​ത് പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം വീ​ട്ട് മു​റ്റ​ത്ത് വെ​ച്ചാ​ണ് കാ​ട്ടു​പ​ന്നി ഇ​വ​രെ കു​ത്തി വീ​ഴ്ത്തി​യ​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ കാ​ളി​കാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്ഥാപക ദിനാഘോഷം

പെരിന്തൽമണ്ണ: കേരള എൻജിഒ അസോസിയേഷൻ 46-ാം സ്ഥാപക ദിനം പെരിന്തൽമണ്ണയിൽ ആഘോഷിച്ചു. ശിവദാസ് പിലാപ്പറന്പിൽ പതാകയുയർത്തി ഉ്ദ്ഘാടനം ചെയ്തു.