കുരിശിനെ അവഹേളിച്ച സംഭവം: കെ​സി​വൈ​എം പ്ര​തി​ഷേ​ധി​ച്ചു
Tuesday, October 27, 2020 11:07 PM IST
എ​ട​ക്ക​ര: ക​ക്കാ​ടം​പൊ​യി​ലി​ൽ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച സം​ഭ​വ​ത്തെ കെ​സി​വൈ​എം നി​ല​ന്പൂ​ർ​മ​ണി​മൂ​ളി മേ​ഖ​ല​ക​ളു​ടെ സം​യു​ക്ത യോ​ഗം അ​പ​ല​പി​ച്ചു. ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ൾ ര​ക്ഷ​യു​ടെ അ​ട​യാ​ള​മാ​യി ക​ണ​ക്കാ​ക്കു​ക​യും വ​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ ക​ത്തേ​ലി​ക്കാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യോ​ഗം നി​ല​ന്പൂ​ർ​-മ​ണി​മൂ​ളി റീ​ജി​യ​ണ​ൽ സി​ഞ്ച​ല്ലൂ​സ് ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ചെ​ന്പ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ണി​മൂ​ളി ഫൊ​റോ​ന വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, നി​ല​ന്പു​ർ ഫൊ​റോ​ന വി​കാ​രി ഫാ.​ബി​ജു തു​രു​ത്തേ​ൽ, നി​ല​ന്പു​ർ മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​സി​ബി മാ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, മ​ണി​മൂ​ളി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ക​റു​ത്തേ​ട​ത്ത്, നി​ല​ന്പൂ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ നീ​ലം​പ​റ​ന്പി​ൽ, മ​ണി​മൂ​ളി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി പാ​ല​ക്കാ​ട്ട്, മ​ണി​മൂ​ളി മേ​ഖ​ല മു​ൻ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചെ​ട്ടി​ശ്ശേ​രി​യി​ൽ, മ​ണി​മൂ​ളി മേ​ഖ​ലാ ട്ര​ഷ​റ​ർ റോ​ബി​ൻ വ​ട​ക്കേ​ക്ക​ര, നി​ല​ന്പൂ​ർ മേ​ഖ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം ആ​ശി​ഷ് കാ​വു​ങ്ക​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.