താ​ഴെ പൂ​പ്പ​ല​ത്ത് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Tuesday, October 27, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​പൂ​പ്പ​ല​ത്ത് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. പാ​ണ്ടി​ക്കാ​ട് -പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ താ​ഴെ പൂ​പ്പ​ല​ത്ത് പ്ര​സി​ഡ​ൻ​സി ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് എ​തി​ർ​വ​ശം ഭൂ​രി​ഭാ​ഗം സ​മ​യ​വും ഇ​ത​ര​സം​സ്ഥാ​ന​ലോ​റി​ക​ൾ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തു ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ക പ​തി​വാ​യ​തോ​ടെ​യാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. മാ​ത്ര​മ​ല്ല പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡ് വ്യ​ക്ത​മാ​യി കാ​ണാ​ൻ ഈ ​പാ​ർ​ക്കിം​ഗ് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

തൊ​ട്ടു​മു​ൻ​പി​ലു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് മൂ​ല​വും ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​ങ്ങ​ൾ സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. ഇ​തി​നൊ​രു പ​രി​ഹാ​ര​മെ​ന്നോ​ണം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന പ​രി​ഗ​ണി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ്, പ്ര​സ്തു​ത സ്ഥ​ല​ത്ത് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു.​മു​ജീ​ബ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സെ​യ്താ​ലി​ക്കു​ട്ടി, പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ് ഫോ​റം സെ​ക്ര​ട്ട​റി ജോ​ളി ജെ​യിം​സ്, പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശ​ക്തി​ധ​ര​ൻ, സെ​ക്ര​ട്ട​റി ര​മേ​ശ​ൻ ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ ടി.​വി.​ജെ​യിം​സ്, ജോ​യി​ൻ ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പ്ര​കാ​ശ് മേ​നോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.