ഹൈ​സ്കൂ​ൾ​കു​ന്ന് കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, October 26, 2020 11:07 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ള​ക്കു​ന്ന് വാ​ർ​ഡി​ൽ ഹൈ​സ്കൂ​ൾ​കു​ന്ന് കോ​ള​നി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ർ​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷേ​ർ​ളി വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. നാ​ല് മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​ലി​യ കി​ണ​റും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ടാ​ങ്കും 40 വീ​ടു​ക​ൾ​ക്ക് പൈ​പ്പ് ക​ണ​ക്ഷ​നും ന​ൽ​കി​യ​തോ​ടെ ഇ​വി​ടെ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. വാ​ർ​ഡി​ലെ അ​ഞ്ചാ​മ​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണി​ത് വാ​ർ​ഡ് മെം​ബ​ർ സി.​കെ സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ റി​യാ​സ് ചു​ങ്ക​ത്ത​റ, സി.​കെ മു​ര​ളീ​ധ​ര​ൻ, ബ​ഷീ​ർ ചാ​ലി​ൽ, എ.​വി ശ​ശീ​ന്ദ്ര​ൻ, കെ.​ബാ​ല​ൻ, കെ ​ഇ​ല്യാ​സ്, സി.​വി സ​നു, കെ ​അ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.