രാ​ത്രി​ ശു​ചീ​ക​ര​ണത്തിനൊരുങ്ങി നി​ല​ന്പൂ​ർ
Monday, October 26, 2020 11:07 PM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സൗ​ന്ദ​ര്യവ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി​യി​ൽ ന​ഗ​രം ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളൊരുക്കി നിലന്പൂർ ന​ഗ​ര​സ​ഭ. ന​ഗ​രം ശു​ചീ​ക​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് രാ​ത്രി ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​ർ​ക്ക് രാ​ത്രി ജോ​ലി​യും മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​ൽ ജോ​ലി​യും വീ​തി​ച്ചു ന​ൽ​കാ​നാ​ണ് പ​ദ്ധ​തി. ഇ​തോ​ടെ രാ​വി​ലെ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ ക​ട​ക​ളി​ൽ നി​ന്നു രാ​ത്രി റോ​ഡ​രി​കി​ലേ​ക്കു ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ക​ണി​കാ​ണേ​ണ്ടി വ​രി​ല്ല. നി​ല​വി​ൽ ക​ട​ക​ൾ രാ​ത്രി അ​ട​ക്കു​ന്പോ​ൾ ഒ​രു ദി​വ​സ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ എ​ല്ലാം അ​വ​ർ റോ​ഡ​രി​കി​ലേ​ക്കും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും കൂ​ന്പാ​ര​മാ​ക്കി വ​യ്ക്കാ​റാ​ണ് പ​തി​വ്.

ന​വം​ബ​ർ ഒ​ന്നാം തി​യ​തി ജി​ല്ലാ ക​ള​ക്ട​റെ​ത്തി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ശു​ചി​ത്വ പ്ര​ഖ്യാ​പ​നം ന​ട​ത്താ​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. അ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​രി​ന്പു​ഴ മു​ത​ൽ വ​ട​പു​റം പാ​ലം വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ​രി​കി​ൽ കു​മി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു​വ​രി​ക​യാ​ണ്. പ​ദ്ധ​തി​ക്ക് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും പി​ന്തു​ണ​യു​മു​ണ്ട്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വീ​ടു​ക​ളി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് നി​ല​വി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.

ഇ​തി​നാ​യി ഓ​രോ വീ​ടു​ക​ളി​ലും ബ​യോ​ബി​ൻ, ബ​യോ പോ​ട്ട്, വെ​ർ​മി​ക​ന്പോ​സ്റ്റ് തു​ട​ങ്ങി​യ​വ ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ന​ഗ​ര​സ​ഭ​യി​ലെ വ​നം ഓ​ഫീ​സ് പ​രി​സ​ര​ത്തും ക​നോ​ലി​പ്ലോ​ട്ടി​നു സ​മീ​പ​വു​മ​ട​ക്കം മാ​ലി​ന്യ സം​സ്ക​ര​ണ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നു ശു​ദ്ധി സൊ​ലൂ​ഷ​ൻ​സ് എ​ന്ന എ​ൻ​ജി​ഒ​ക്ക് ക​രാ​റും ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ലാ​സ്റ്റി​ക് ഇ​ന​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി റോ​ഡ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നു​ള്ള ഉ​പാ​ധി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലെ പ​ര​മാ​വ​ധി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ നി​റ​ച്ച് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​യും നോ​ക്കു​ന്നു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.