ഏ​ഴേ​കാ​ൽ പ​വ​ൻ സ്വ​ർ​ണ​വും 8000 രൂ​പ​യും ക​വ​ർ​ന്നു
Sunday, October 25, 2020 11:10 PM IST
മ​ങ്ക​ട: പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ഏ​ഴേ​കാ​ൽ പ​വ​ൻ സ്വ​ർ​ണ​വും 8000 രൂ​പ​യും ക​വ​ർ​ന്നു. മ​ങ്ക​ട മ​ര​മി​ല്ലി​ന് പി​ൻ​വ​ശം മ​ണി​യ​റ​യി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ​ക​രീ​മി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
മ​ക​ൻ ജിം​ഷാ​ദി​ന്‍റ ഭാ​ര്യ റം​സി​ന​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ഒ​രാ​ഴ്ച​യാ​യി ജിം​ഷാ​ദി​നൊ​പ്പം വ​യ​നാ​ട്ടി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ ത​ക​ർ​ത്ത​താ​യി ക​ണ്ട​ത്.
പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ട​ത്. വീ​ട്ടി​ലെ അ​ല​മാ​ര​ക​ളും കു​ത്തി​തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വാരിവ​ലി​ച്ചി​ട്ടി​ട്ടു​ണ്ട്.
റം​സീ​ന​യു​ടെ പ​രാ​തി​യി​ൽ മ​ങ്ക​ട പോ​ലി​സ് കേ​സെ​ടു​ത്തു. ഒ​രാ​ഴ്ച മു​ന്പ് അ​രി​പ്ര​യി​ലും സ​മാ​ന​മാ​യ മോ​ഷ​ണം ഉ​ണ്ടാ​യി​രു​ന്നു.