പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ സി​ഐ​ക്ക് ജന്മനാ​ടി​ന്‍റെ ആ​ദ​രം
Sunday, October 25, 2020 11:10 PM IST
എ​ട​ക്ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ എ​ട​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ​ക്ക് ജന്മനാ​ടി​ന്‍റെ ആ​ദ​രം. പൂ​ക്കോ​ട്ടും​പാ​ട​ത്തെ ഐ​സി​സി ക്ള​ബ് ഭാ​ര​വാ​ഹി​ക​ളാ​ണ് എ​ട​ക്ക​ര സ്റ്റേ​ഷ​നി​ല​ത്തെി പൊ​ന്നാ​ട​യ​ണി​യി​ച്ചും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി​യും സ്നേ​ഹാ​ദ​രം കൈ​മാ​റി​യ​ത്. ക്ല​ബ് സെ​ക്ര​ട്ട​റി ന​സീ​ബ് ബാ​വ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശു​ഐ​ബ്, ഷാ​ഹു​ൽ, അ​മീ​ർ എ​ന്നി​വ​ർ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

വാ​ർ​ഷി​കോ​പ​ഹാ​രം
ന​ൽ​കി

എ​ട​ക്ക​ര: കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി നാ​ട്ടു​കൂ​ട്ടം നാ​രോ​ക്കാ​വി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം. വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന് കീ​ഴി​ലെ രോ​ഗി​ക​ൾ​ക്ക് ഉ​പ​ക​രി​ക്കാ​വു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​ര​ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് വാ​ങ്ങി​ന​ൽ​കി നാ​ട്ടു​കൂ​ട്ടം നാ​രോ​ക്കാ​വ് ത​ങ്ങ​ളു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്.
ച​ട​ങ്ങി​ൽ നാ​ട്ടു​കൂ​ട്ടം പ്ര​സി​ഡ​ന്‍റ് എം.​ഐ. മു​ഹ​മ്മ​ദ​ലി സു​ല്ല​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം.​നി​ഖി​ൽ, കെ.​പി.​മു​സ​ഫ​ർ, ഉ​മ്മ​ർ പാ​ല​ശ്ശേ​രി, എം.​ഐ.​അ​ന​സ് മ​ൻ​സൂ​ർ, കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.