കെ.​ടി.​മാ​നു മു​സ്‌ലിയാ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം ഇ​ന്ന്
Sunday, October 25, 2020 11:09 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കെ.​ടി.​മാ​നു മു​സ്‌ലിയാ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റേയും, മു​സ്ത​ഫ കു​രി​ക്ക​ൾ സ്മാ​ര​ക കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ​യും സ​മ​ർ​പ്പ​ണം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ഓ​ണ്‍​ലൈ​ൻ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തും ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി അ​നു​വ​ദി​ച്ച നാ​ൽ​പ​ത് ല​ക്ഷം രൂ​പ ചി​ല​വി​ൽ പു​ന്ന​ക്കാ​ടാ​ണ് കെ.​ടി.​മാ​നു മു​സ്ല്യാ​ർ സാം​സ്കാ​രി​ക നി​ല​യ​വും, മു​സ്ത​ഫ കു​രി​ക്ക​ൾ സ്മാ​ര​ക കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളും നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ അ​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ ലൈ​ബ്ര​റി, വാ​യ​ന മു​റി, മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി, സൗ​ജ​ന്യ പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കും.
പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​ദ്ധ​തി ഓ​ണ്‍​ലൈ​ൻ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി നാ​ടി​ന് സ​മ​ർ​പ്പി​ക്കും. പു​ന്ന​ക്കാ​ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, എം.​ഉ​മ്മ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി.​അ​ഷ്റ​ഫ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.