സു​ലൈ​മാ​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി കെഎംസി​സി
Sunday, October 25, 2020 11:09 PM IST
നി​ല​ന്പൂ​ർ: സു​ലൈ​മാ​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി കെഎംസി​സി എ​ത്തി. കോ​വി​ഡ് ബാ​ധി​ച്ച് ഗ​ൾ​ഫി​ൽ മ​രി​ച്ച ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടേ​ക്കോ​ട് സ്വ​ദേ​ശി തൊ​ണ്ടി​യി​ൽ സു​ലൈ​മാ​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് കെഎം​സി​സി സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ആ​റു ല​ക്ഷം രൂ​പ കൈ​മാ​റി​യ​ത്.
കെഎം​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യാ​ണ് മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി സാ​മൂ​ഹ്യ സു​ര​ക്ഷ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷം മ​രി​ച്ച 82 പേ​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യ​താ​യി അ​സീ​സ് ബോ​ണി മോ​ങ്ങം പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഏ​ഴു ല​ക്ഷം രൂ​പ​ന​ൽ​കും.
അം​ഗ​മാ​യി ആ​ദ്യ​വ​ർ​ഷം മ​രി​ച്ചാ​ൽ മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് നി​ല​വി​ൽ ല​ഭി​ക്കു​ക. ഓ​രോ വ​ർ​ഷ​വും അം​ഗ​ത്വം പു​തു​ക്കി വ​രു​ന്ന​വ​ർ​ക്കാ​ണ് ആ​റു ല​ക്ഷം രൂ​പ ല​ഭി​ക്കു​ന്ന​ത്.
കെഎംസി​സി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​യാ​യ അ​സീ​സ് സോ​ണി മോ​ങ്ങം, മു​സ്ലീം ലീ​ഗ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് ക​ല്ല​ട കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് സു​ലൈ​മാ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​റു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.
തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ ഏ​ൽ​പി​ച്ചു. മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹാ​രീ​സ് ആ​ട്ടി​രി, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തം​ഗം
തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത,് കെഎം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് ഹാ​ജി ഒ​ഴു​വൂ​ർ, സി​റാ​ജ് ആ​ര്യാ​യ്ക്ക​ൽ, ഹാ​രീ​സ് തി​രൂ​ർ, റ​ഷീ​ദ് ക​രു​ളാ​യി, സ​ക്കീ​ർ അ​ക​ന്പാ​ടം, അ​ഷ​റ​ഫ് പു​ളി​ക്ക​ൽ, സി.​എ​ച്ച്. ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 2019 ന​വം​ബ​ർ 12 നാ​ണ് സു​ലൈ​മാ​ൻ വീ​ട്ടി​ൽ നി​ന്ന് ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 21നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ജോ​ലി സ്ഥ​ല​ത്ത് മ​രി​ച്ച​ത്.