നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ്ര​വൃത്തി​ക​ൾ ന​ട​ത്തു​ന്ന​തി​ന് പ്ര​ത്യേ​കാ​നു​മ​തി
Sunday, October 25, 2020 11:09 PM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​വൃത്തി​ക​ൾ ന​ട​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വൃത്തി​ക​ൾ​ക്ക്്ര പ​ത്യേ​കാ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യ​ത്. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ടി.​കെ കോ​ള​നി അ​ങ്ക​ണ​വാ​ടി, പൂ​ക്കോ​ട്ടും​പാ​ടം പീ​പ്പി​ൾ​സ് ലൈ​ബ്ര​റി, ച​ന്ത​ക്കു​ന്ന് എ​യു​പി, എ​രു​മ​മു​ണ്ട നി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ന്‍റ​റി, ചു​ങ്ക​ത്ത​റ എം​പി​എം​എ​ച്ച്എ​സ്എ​സ്, ചെ​ന്പ​ൻ​കൊ​ല്ലി എ​എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ളു​ടെ ശു​ചി​മു​റി നി​ർ​മാ​ണം, നി​ല​ന്പൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ വ​ണ്‍ ബേ ​ഐ​ആ​ർ​എ​സ് ടൈ​പ്പ് പ്ലാ​റ്റ്ഫോം ഷെ​ൽ​ട്ട​ർ നി​ർ​മ്മാ​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് ഡെ​പ്പോ​സി​റ്റ് വ​ർ​ക്കാ​യി ചെ​യ്യു​ന്ന​തി​ന് ധ​ന​കാ​ര്യ വ​കു​പ്പ് പ്ര​ത്യേ​കാ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.