181 ൽ 75 ​പേ​രു​ടെ പ​രി​ശോ​ധ​നാഫ​ലം പോ​സി​റ്റീ​വ്
Friday, October 23, 2020 10:47 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ഒ​ക്ടോ​ബ​ർ 20ന് ​ക​രു​വാ​ര​ക്കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ ആ​ർ​ടി​പി​സി ആ​ർ ടെ​സ്റ്റി​ൽ 75 പേ​രു​ടെ പ​രി​ശോ​ധ​നാഫ​ലം പോ​സി​റ്റീ​വ്.181 പേ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്. ഒ​ക്ടോ​ബ​ർ 20 ന് ​ക​രു​വാ​ര​ക്കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണ് 75 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. പു​ന്ന​ക്കാ​ട്, ചെ​ന്പ​ൻ​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ ബാ​ധ.​ രോ​ഗം സ്ഥി​രീ​ക​രി​ച്ച 75 പേ​രി​ൽ അ​ഞ്ച് പേ​ർ തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ള്ള​വ​രാ​ണ്.
ഒ​ക്ടോ​ബ​ർ 10 ന് ​മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന മെ​ഗാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത 594ൽ 303 ​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കു​മാ​യാ​ണ് 20ന് ​ക്യാ​ന്പ് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം .നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 303 പേ​രി​ൽ 261 പേ​ർ രോ​ഗ​മു​ക്ത​മാ​യ​തും, പ​രി​ശോ​ധ​ന​യി​ൽ അ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ൽ കു​റ​വാ​യ​തും നേ​രി​യ ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കു​ന്ന​താ​ണ്.