രാ​മം​കു​ത്ത് റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി
Friday, October 23, 2020 10:45 PM IST
നി​ല​ന്പൂ​ർ: ദീ​ർ​ഘ​നാ​ള​ത്തെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ നി​ല​ന്പൂ​ർ റെ​യി​ൽ​വേ മു​ത​ൽ രാ​മം​കു​ത്ത് വ​രെ​യു​ള​ള റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ന​ഗ​ര​സ​ഭാ ഫ​ണ്ടി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചി​ല​വ​ഴി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് നി​ല​ന്പൂ​ർ റെ​യി​ൽ​വേ രാ​മം​കു​ത്ത് റോ​ഡു പ​ണി​യാ​രം​ഭി​ച്ച​ത്.
ദി​നം പ്ര​തി നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം റോ​ഡു​പ​ണി​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​മം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും ഫ​ണ്ട് ല​ഭ്യ​ത​ക്കു​റ​വ് തി​രി​ച്ച​ടി​യാ​യി. ഈ ​വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തോ​ടെ പ​ണി​യാ​രം​ഭി​ക്കാ​നി​രി​ക്കെ കോ​വി​ഡും തു​ട​ർ​ന്ന് മ​ഴ​യും ത​ട​സ​മാ​യി. ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് നി​ല​വി​ൽ പ​ണി​യാ​രം​ഭി​ച്ച​ത്. പ​ണി ഉ​ട​ൻ തീ​ർ​ത്ത് യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം ത​ന്നെ നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന മു​ക്ക​ട്ട പോ​സ്റ്റോ​ഫീ​സ്, പ​ട്ട​രാ​ക്ക റോ​ഡി​ന്‍റെ പ​ണി​യും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​റ​ഞ്ഞു.