പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്തം
Friday, October 23, 2020 10:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ഉൗ​ർ​ജി​തം.
ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന വ്യാ​പി​ച്ച​പ്പോ​ൾ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ പി​ടി​യി​ലാ​കു​ന്ന​ത്.
ഡി​ജി​റ്റ​ൽ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​നു ന​ന്പ​റും ലൈ​സ​ൻ​സ് ഇ​ല്ലെ​ങ്കി​ൽ ഓ​ടി​ച്ച വ്യ​ക്തി​യു​ടെ ഫോ​ട്ടോ​യു​മെ​ടു​ത്തു ഇ​പോ​സ് മെ​ഷീ​നി​ലോ മൊ​ബൈ​ലി​ലോ കു​റ്റാ​രോ​പ​ണ പ​ത്രി​ക ത​യാ​റാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​പ്പോ​ഴു​ള്ള​ത്.
ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കു പ​തി​നാ​യി​രം രൂ​പ പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും. ലൈ​സ​ൻ​സി​ല്ലാ​ത്ത​വ​ർ​ക്കു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സൈ​റ്റി​ൽ ക​യ​റി ഫീ​സ് അ​ട​ച്ചു ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് നേ​ടാ​മെ​ന്നും അ​തി​നു​ള്ള ടെ​സ്റ്റ് മൊ​ബൈ​ലി​ലോ കം​പ്യൂ​ട്ട​റി​ലോ ചെ​യ്യാ​മെ​ന്നും അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ്് ആ​ർ​ടി​ഒ സി.​യു മു​ജീ​ബ് അ​റി​യി​ച്ചു.