ചി​കി​ത്സ​യി​ലി​രി​ക്കെ ത​ട​വു​ചാ​ടി വീ​ണ്ടും പി​ടി​യി​ലാ​യി
Friday, October 23, 2020 10:45 PM IST
കാ​ളി​കാ​വ്:​ചി​കി​ത്സ​യി​ലി​രി​ക്കെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ കാ​ളി​കാ​വ് പോ​ലീ​സ് വീ​ണ്ടും പി​ടി​കൂ​ടി. ക​ഞ്ചാ​വു കേ​സി​ലെ പ്ര​തി ചി​കി​ത്സ​ക്കി​ടെ​യാ​യി​രു​ന്നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ട്ട​ത്. ആ​ലി​പ്പ​റ​ന്പ് കു​ന്നാ​ന​ത്ത് കാ​ളി​പ്പാ​ട​ൻ യൂ​സ​ഫ് (23) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​ന്പി​ൽ വ​ച്ചാ​ണ് കാ​ളി​കാ​വ് പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ന്യു​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്നു നാ​ലു ദി​വ​സം മു​ന്പാ​ണ് യൂ​സ​ഫി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ നി​ന്നാ​ണ് ക​ട​ന്നു ക​ള​ഞ്ഞ​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ​തി​നാ​ൽ പ്ര​തി​ക്കാ​യി കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത് വാ​ർ​ഡി​നു പു​റ​ത്താ​യി​രു​ന്നു.
ഇ​തി​നി​ടെ വാ​ർ​ഡി​നു പി​റ​കു​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്താ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് നി​ഗ​മ​നം.​തു​ട​ർ​ന്നു കാ​ളി​കാ​വ് പോ​ലീ​സ്, മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യൂ​സ​ഫി​നെ ഇ​യാ​ളു​ടെ സ്വ​ദേ​ശ​മാ​യ ആ​ലി​പ്പ​റ​ന്പ് മ​ല​യി​ൽ ഒ​ളി​ച്ചു പാ​ർ​ക്കു​ന്ന​തി​നി​ടെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. കാ​ളി​കാ​വ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ ഷാ​ജു, സു​ധീ​ഷ്, ഉ​ജേ​ഷ്, പ്ര​മേ​ഷ്, ആ​ഷി​ഫ​ലി പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​നി​ലെ കൃഷ്ണ​കു​മാ​ർ, മ​നോ​ജ്, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഈ ​മാ​സം 17 നാ​ണ് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ച്ചി​ക്ക​ൽ​ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു യൂ​സ​ഫി​നെ നാ​ലു​കി​ലോ ക​ഞ്ചാ​വ് സ​ഹി​തം കാ​ളി​കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത