പ്ര​തീ​ക്ഷ​യേ​കി നാ​ളി​കേ​ര​ത്തി​നും അ​ട​ക്ക​യ്ക്കും വി​ല കു​തി​ക്കു​ന്നു
Friday, October 23, 2020 12:43 AM IST
നി​ല​ന്പൂ​ർ: മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ഉൗ​ർ​ജം ന​ൽ​കി നാ​ളി​കേ​ര​ത്തി​നും അ​ട​ക്ക​യ്ക്കും വി​ല കു​തി​ക്കു​ന്നു. നാ​ളി​കേ​ര​ത്തി​ന് വി​പ​ണി​യി​ൽ കി​ലോ​ക്ക് വി​ല 44 രൂ​പ എ​ന്ന റെ​ക്കോ​ർ​ഡി​ലേ​ക്ക് കു​തി​ച്ചു. ഉ​ണ​ങ്ങി​യ(​കൊ​ട്ട​ട​ക്ക) അ​ട​ക്കാ​വി​ല കി​ലോ​യ്ക്ക് 400 രൂ​പ​യാ​ണ്. പ​ഴു​ക്ക​ക്ക് കി​ലോ​യ്ക്ക് 64 ഉം ​പ​ച്ച അ​ട​ക്ക​യ്്ക്ക് വി​ല 42 മാ​യി ഉ​യ​ർ​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പ് നാ​ളി​കേ​ര​ത്തി​ന് കി​ലോ​യ്ക്ക് 24 രൂ​പ​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കേ​ര​ഫെ​ഡ് മു​ഖേ​ന 27 രൂ​പ​യ്ക്ക് സ​ർ​ക്കാ​ർ സം​ഭ​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു നാ​ളി​കേ​രം വി​പ​ണി​യി​ൽ നി​ന്ന് വാ​ങ്ങാ​ൻ 20 മു​ത​ൽ 24 രൂ​പ വ​രെ വ​രും. ഒ​രു പ​ഴു​ത്ത അ​ട​ക്കയ്​ക്ക് നാ​ലു രൂ​പ വി​ല വ​രും. കോ​വി​ഡ് നാ​ളി​ൽ നാ​ളി​കേ​ര​വും അ​ട​ക്ക​യും വ്യാ​പ​ക​മാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി പോ​കു​ന്ന​തും സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും വി​ല​ക്ക​യ​റ്റി​ന് കാ​ര​ണ​മാ​യി. കോ​വി​ഡ് നാ​ളു​ക​ളി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​വു​ങ്ങ്, തെ​ങ്ങ് ക​ർ​ഷ​ക​ർ​ക്ക് വി​ല​ക​യ​റ്റം ആ​ശ്വാ​സ​മാ​കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും വി​ല വ​ർ​ധ​ന​ക്കാ​ണ് സാ​ധ്യ​ത. ജി​ല്ല​യി​ലെ പ്ര​ധാ​ന കൃ​ഷി​ക​ളാ​ണ് തെ​ങ്ങും ക​വു​ങ്ങും. അ​തി​നാ​ൽ ത​ന്നെ അ​ട​ക്ക​ക്കും നാ​ളി​കേ​ര​ത്തി​നും വി​ല ഉ​യ​രു​ന്ന​ത് ജി​ല്ല​യു​ടെ സാ​ന്പ​ത്തി​ക മേ​ഖ​ല​ക്കും ക​രു​ത്ത് പ​ക​രും.