കേ​ര​ളാ​പാ​ന്ത്ര റോ​ഡി​ന്‍റെ ന​വീ​ക​ര​ണം വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Friday, October 23, 2020 12:43 AM IST
ക​രു​വാ​ര​ക്കു​ണ്ട്: കേ​ര​ളാ പാ​ന്ത്ര റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​വ​ർ​ത്തി അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം ഇ​തു​വ​ഴി​യു​ള്ള യാ​ത്ര തീ​ർ​ത്തും ദു​ഷ്ക​ര​മാ​ണ്. കേ​ര​ള മു​ത​ൽ പാ​ന്ത്ര വ​രെ​യു​ള്ള റോ​ഡി​ൽ ഒ​രു ഭാ​ഗം പോ​ലും ത​ക​രാ​ത്ത​താ​യി​ട്ടി​ല്ല. വ​ലി​യ​ഗ​ർ​ത്ത​ങ്ങ​ളും, വെ​ള്ള​ക്കെ​ട്ടു​ക​ളു​മാ​ണ് പ​ല​യി​ട​ത്തും രു​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് കേ​ര​ള മ​ഞ്ഞ​ൾ​പ്പാ​റ​പാ​ന്ത്ര റോ​ഡ്. ഇ​വി​ടം പ്ര​ധാ​ന കാ​ർ​ഷി​ക​കേ​ന്ദ്ര​വു​മാ​ണ്. എ​ന്നാ​ൽ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും യാ​തൊ​രു പ്ര​വ​ർ​ത്തി​യും ന​ട​ന്നി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ​യും, ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തു​ക​യും, ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​ണ്.​
എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​വ​ർ​ത്തി മാ​ത്രം തു​ട​ങ്ങി​യി​ല്ല.

ടാ​റിം​ഗ് ആ​യ​തി​നാ​ൽ മ​ഴ പൂ​ർ​ണ​മാ​യും നീ​ങ്ങ​ണ​മെ​ന്നും, വേ​ന​ൽ ആ​രം​ഭ​ത്തി​ൽ ത​ന്നെ പ​ണി തു​ട​ങ്ങു​മെ​ന്നു​മാ​ണ് ക​രാ​റു​കാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.