നാ​ലു​ക​ണ്ടം-​മു​ട്ടി​പ്പാ​ലം റോ​ഡ് തു​റ​ന്നു
Friday, October 23, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ കു​ന്ന​പ്പ​ളി​യി​ലെ നാ​ലു​ക​ണ്ടം-​മു​ട്ടി​പ്പാ​ലം റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ന്ന​പ്പ​ള്ളി​യി​ലെ ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത​ക്ക് സ​മീ​പ​മു​ള്ള റെ​യി​ലും​ക​ര, ക​രി​വെ​ട്ടി, കൊ​ല്ല​ക്കോ​ട്മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു ആ​ശ്വാ​സ​മേ​കി റെ​യി​ലി​നു സ​മാ​ന്ത​ര​മാ​യാ​ണ് റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ഇ​തോ​ടെ, റെ​യി​ൽ​വെ സ്ഥ​ല​ത്ത് കൂ​ടി​യ​ല്ലാ​തെ ത​ന്നെ ഇ​വി​ടെ​ത്തു​കാ​ർ​ക്കു പു​തി​യ സ​ഞ്ചാ​ര മാ​ർ​ഗം തു​റ​ന്നു കി​ട്ടി. 1.100 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 15 അ​ടി വീ​തി​യി​ൽ നി​ർ​മി​ച്ച റോ​ഡി​ന് ഒ​രു കോ​ടി രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ച​ത്.

ഗു​ണ​ഭോ​ക്താ​ക്ക​ൾ വി​ട്ടു ന​ൽ​കി​യ 1.25 ഏ​ക്ക​ർ സ്ഥ​ല​മു​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് വെ​ട്ടി​യ​ത്. റോ​ഡി​ന്‍റെ​യും അ​നു​ബ​ന്ധ​മാ​യു​ള്ള കോ​ൽ​ക്കാ​ട്ടു​ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.