ദ​ളി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം
Friday, October 23, 2020 12:41 AM IST
അ​ങ്ങാ​ടി​പ്പുറം :ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ദ​ളി​ത്-​പി​ന്നാ​ക്ക സ​മൂ​ഹ​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യ്ക്കെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ൽ

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ഡ​ന്‍റ് ഖാ​ദ​ർ അ​ങ്ങാ​ടി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ട്ടി​ക​വി​ഭാ​ഗ​ത്തോ​ടും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ടും വ​ച്ചു​പു​ല​ർ​ത്തു​ന്ന പ​ര​ന്പ​രാ​ഗ​ത പാ​ർ​ട്ടി​ക​ളു​ടെ വ​ഞ്ച​ന തി​രി​ച്ച​റി​ഞ്ഞ് സാ​മൂ​ഹ്യ നീ​തി​യു​ടെ രാ​ഷ്ട്രീ​യ​ത്തി​നു ഒ​രു​മി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങാ​ടി​പ്പു​റം പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​യ്താ​ലി വ​ല​ന്പൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​രി​പ്ര, ഇ​ബ്രാ​ഹിം തി​രൂ​ർ​ക്കാ​ട്, സ​ക്കീ​ർ ഹു​സൈ​ൻ, മു​ഹ്സി​ൻ ക​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.