കോ​വി​ഡ് വി​മു​ക്ത​രെ കു​റി​ച്ചു തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്
Friday, October 23, 2020 12:41 AM IST
മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗം വ​ന്നു പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നു പാ​ല​ക്കാ​ട് കേ​ന്ദ്ര ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച്് ബ്യൂ​റോ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ആ​ഹ്വാ​നം ചെ​യ്തു. ഒ​രു​ത​വ​ണ രോ​ഗം വ​ന്ന​വ​ർ​ക്ക് വീ​ണ്ടും രോ​ഗം വ​രി​ല്ലെ​ന്നു ആ​രും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും മ​ല​പ്പു​റം ജി​ല്ലാ ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു.
മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, മ​ല​പ്പു​റം ജി​ല്ലാ സം​യോ​ജി​ത ശി​ശു വി​ക​സ​ന പ​ദ്ധ​തി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.