സി​മ​ന്‍റ് വി​ല​ക്ക​യ​റ്റം: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ലെ​ൻ​സ്ഫെ​ഡ്
Friday, October 23, 2020 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ്- 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് സി​മ​ന്‍റ് ക​ന്പ​നി​ക​ൾ അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ സ​മി​തി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ബാ​ഗ് സി​മ​ന്‍റി​ന് 40 രൂ​പ​യി​ല​ധി​ക​മാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
സ്വ​കാ​ര്യ കു​ത്ത​ക ക​ന്പ​നി​ക​ൾ വി​ൽ​പ്പ​ന മ​ന:​പൂ​ർ​വം കു​റ​ച്ച് കൃ​ത്രി​മ ക്ഷാ​മ​മു​ണ്ടാ​ക്കി ഇ​നി​യും വി​ല ഉ​യ​ർ​ത്താ​നു​ള്ള കു​ത്സി​ത ശ്ര​മ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്ഥാ​ന​ത്തെ നി​ർ​മാ​ണ മേ​ഖ​ല​ക്കാ​വ​ശ്യ​മാ​യ 90 ശ​ത​മാ​നം സി​മ​ന്‍റും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്. അ​തി​നാ​ൽ സി​മ​ന്‍റ് ക​ന്പ​നി​ക​ൾ​ക്ക് ചൂ​ഷ​ണം ചെ​യ്യാ​നു​ള്ള താ​വ​ള​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു.
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​മ​ന്‍റ് വി​ല വ​ർ​ധ​ന​വി​നു നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​നി​ല തു​ട​രു​ക​യാ​ണെ​ങ്കി​ൽ ബ​ഹി​ഷ്ക​ര​ണം പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​മെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി കെ.​ബി.​സ​ജി, ട്ര​ഷ​റ​ർ ഷി​ബു ക​രി​യ​ക്കോ​ട്ടി​ൽ, സം​സ്ഥാ​ന പി​ആ​ർ​ഒ ഡോ.​യു.​എ.​ഷ​ബീ​ർ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​കെ.​എ. റ​സാ​ഖ്, ടി.​ന​ഫ്സ​ൽ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.