മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Friday, October 23, 2020 12:41 AM IST
വ​ളാ​ഞ്ചേ​രി: ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ വ​ളാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ അ​നാ​റു​ൽ ബാ​ഹ​ർ (33), മാ​ഫി​ഖു​ൾ (28) എ​ന്നി​വ​രെ​യാ​ണ് വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ നി​ന്നും വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എം.​കെ.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ വേ​ണ്ടി​യാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​ത്. മ​റ്റാ​ർ​ക്കും ഇ​വ​ർ ഇ​ത് ന​ൽ​കി​യി​രു​ന്നി​ല്ല. അ​തി​ഥി തൊ​ഴി​ലാ​ളി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.