കൊ​ണ്ടോ​ട്ടി പ​തി​നേ​ഴ് മൈ​ൽ പാ​ലം ഒ​ന്ന്; ഉ​ദ്ഘാ​ട​നം ര​ണ്ട്!
Friday, October 23, 2020 12:41 AM IST
കൊ​ണ്ടോ​ട്ടി:​ കൊ​ണ്ടോ​ട്ടി വ​ലി​യ തോ​ടി​നു കു​റു​കെ പ​തി​നേ​ഴ് മൈ​ൽ പാ​ല​ത്തി​നു ഒ​രേ ദി​വ​സം മി​നി​റ്റു​ക​ൾ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ട് ഉ​ദ്ഘാ​ട​നം. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി 38 ല​ക്ഷം ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച പാ​ല​മാ​ണ് ആ​ദ്യം വാ​ർ​ഡ് കൗ​ണ്‍​സി​ല​റും പി​ന്നീ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കൊ​ണ്ടോ​ട്ടി 17 ബൈ​പ്പാ​സ് റോ​ഡി​ൽ നി​ന്നു ദ​യ ന​ഗ​ർ, വെ​ണ്ണേ​ങ്കോ​ട് പ​ള​ളി​യാ​ളി, ന​ന്പോ​ലം​കു​ന്ന്, കാ​ഞ്ഞി​ര​പ്പ​റ​ന്പ്, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം ഭാ​ഗ​ത്തേ​ക്കു​ള​ള റോ​ഡി​ലെ വ​ലി​യ തോ​ടി​നു കു​റു​കെ​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള​ള ഇ​ടു​ങ്ങി​യ ചെ​റി​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​വു​ക​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​ന്‍റെ തൂ​ണ്‍ നീ​ങ്ങി ഭീ​ഷ​ണി​യി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പു​തി​യ പാ​ലം പ​ണി​ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി ഷീ​ബ​യാ​ണ് നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. ഒ​ന്ന​ര മാ​സം കൊ​ണ്ടു പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ലും കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി. എ​ന്നാ​ൽ ജൂ​ണി​ൽ വീ​ണ്ടും പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി പാ​ലം കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് പാ​ലം ഉ​ദ്ഘാ​ട​ന വി​വ​രം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പു​ലാ​ശേ​രി മു​സ്ത​ഫ രാ​വി​ലെ ഒ​ന്പ​തു മ​ണി​യോ​ടെ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​തു​ക​ഴി​ഞ്ഞു കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി.​ഷീ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി​ഷാ​ബി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ർ സി.​മു​ഹ​മ്മ​ദ് റാ​ഫി, അ​യ്യാ​ട​ൻ മു​ഹ​മ്മ​ദ് ഷാ, ​കെ.​കെ.​അ​സ്മാ​ബി,
പി.​അ​ഹ​മ്മ​ദ് ക​ബീ​ർ, ഒ.​പി മു​സ്ത​ഫ, പി.​മൂ​സ, കെ.​പി മ​റി​യു​മ്മ, ഇ.​എം.​റ​ഷീ​ദ്, കി​ളി​നാ​ട​ൻ ഉ​ണ്ണീ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.