ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് സൈ​ക്കി​ളു​ക​ളും ഫു​ട്ബോ​ൾ കി​റ്റും വി​ത​ര​ണം ചെ​യ്തു
Friday, October 23, 2020 12:41 AM IST
എ​ട​ക്ക​ര: ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് സൈ​ക്കി​ളു​ക​ളും ഫു​ട്ബോ​ൾ കി​റ്റും വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ വി​വി​ധ ഫ​ണ്ടു​ക​ൾ ഇ​ത​ര മേ​ഖ​ല​ക​ളി​ൽ ചി​ല​വ​ഴി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ളം ആ​ദി​വാ​സി കോ​ള​നി​യി​ലെ​ത്തി പോ​ലീ​സ് സൈ​ക്കി​ളു​ക​ളും ഫു​ട​്ബോ​ൾ കി​റ്റും വി​ത​ര​ണം ചെ​യ്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി. എം.​ഹേ​മ​ല​ത സൈ​ക്കി​ളു​ക​ളു​ടെ​യും ഫു​ട​ബോ​ൾ കി​റ്റി​ന്‍റേയും വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളും മ​റ്റും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രെ കൂ​ടു​ത​ൽ ഉൗ​ർ​ജ​സ്വ​ല​രാ​ക്കാ​നും മാ​ന​സി​ക, ശാ​രീ​രി​കാ ഉ​ല്ലാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​വും കൂ​ടി​യു​ണ്ട്. വി​വി​ധ കോ​ള​നി​ക​ളി​ൽ പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. ച​ട​ങ്ങി​ൽ എ​ട​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ, എ​ട​ക്ക​ര എ​സ്ഐ വി.​അ​മീ​റ​ലി, ന​ക്സ​ൽ വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.