ഹൈവോൾട്ടേജിൽ വൈദ്യുതി പ്രവാഹം; ലക്ഷങ്ങളുടെ വീട്ടുപകരണങ്ങൾ നശിച്ചു
Wednesday, October 21, 2020 11:15 PM IST
നിലന്പൂർ: റോഡരികിലുള്ള തെങ്ങിൽ നിന്നു വൈദ്യുതി ലൈനിലേക്ക് തെങ്ങിൻപട്ട വീണതിനെ തുടർന്ന് വൈദ്യുതി ലൈനിൽ ഹൈവോൾട്ടേജുണ്ടായതോടെ നിലന്പൂരിലെ മുക്കട്ട, അയ്യാർപൊയിൽ ഭാഗങ്ങളിൽ ലക്ഷങ്ങളുടെ വീട്ടുപകരണങ്ങൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
നിലന്പൂർ കെഎസ്ഇബി സെക്ഷൻ പരിധിയിലെ മുക്കട്ട, അയ്യാർപൊയിൽ ഭാഗത്താണ് വൈദ്യുതി ലൈനിലേക്ക് തെങ്ങിൻ പട്ട വീണതു മൂലം ലൈനുകൾ തമ്മിൽ കൂട്ടിമുട്ടി ഹൈവോൾട്ടേജിൽ വൈദ്യുതി പ്രവഹിച്ച് പ്രദേശത്തെ മിക്ക വീടുകളിലേയും ഇലക്ട്രിക് ഉപകരണങ്ങൾക്കും വയറിംഗിനും കേടുപാടുകൾ സംഭവിച്ചത്.