വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Wednesday, October 21, 2020 11:15 PM IST
മ​ല​പ്പു​റം:​ വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​സ്യ ടീ​ച്ച​ർ അ​ധ്യ​ക്ഷ​യാ​വും. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി​യും ന​ബാ​ർ​ഡ് സ്കീ​മി​ൽ നി​ന്ന് 91 ല​ക്ഷം രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​വും പ്ര​ധാ​ന ക​വാ​ട സൗ​ന്ദ​ര്യ വ​ത്ക​ര​ണ​വും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യ​ത്.
ജ​ന​റ​ൽ ഒ​പി, ഐ​സി​യു, സ്ത്രീ​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡു​ക​ൾ, ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ, കു​ട്ടി​ക​ളു​ടെ ഐ​സി​യു എ​ന്നീ സേ​വ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1200 ഓ​ളം രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്കും.