സ്വ​കാ​ര്യലാ​ബു​ക​ളി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ക​ർ​ശ​ന മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ
Wednesday, October 21, 2020 11:15 PM IST
മ​ല​പ്പു​റം: സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. അം​ഗീ​കാ​ര​മി​ല്ലാ​ത്ത ലാ​ബു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച നി​ര​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ൽ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തും ടെ​സ്റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം പോ​ർ​ട്ട​ലി​ൽ അ​പ്‌ലോ​ഡ് ചെ​യ്യാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​റ​ക്കി​യ​ത്.
ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​തെ ജി​ല്ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കേ​സ് ന​ട​പ​ടി​ക​ൾ​ക്കാ​യി ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.സ്വ​കാ​ര്യ​ലാ​ബു​ക​ൾ കോ​വി​ഡ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന നി​ര​ക്കി​നേ​ക്കാ​ൾ അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഇ​ത്ത​രം ലാ​ബു​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ക​യും ചെ​യ്യും.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ർ​ടി​പി​സി​ആ​ർ 2,100 രൂ​പ, ട്രൂ​നാ​റ്റ് ടെ​സ്റ്റി​ന് 2,100 രൂ​പ, ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് 625 രൂ​പ, ജീ​ൻ എ​ക്സ്പ​ർ​ട്ട് 2,500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
എ​ല്ലാ സ​ർ​ക്കാ​ർ ലാ​ബു​ക​ളും സ്വ​കാ​ര്യ​ലാ​ബു​ക​ളും സാ​ന്പി​ൾ ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളും കോ​വി​ഡ് സാ​ന്പി​ളു​ക​ളു​ടെ​യും പ​രി​ശോ​ധ​ന​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് 48 മ​ണി​ക്കൂ​റി​ന​കം സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​ൽ അപ്‌ലോഡ് ചെ​യ്യ​ണം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്ക​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.