മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ
Wednesday, October 21, 2020 11:13 PM IST
കാ​ളി​കാ​വ്: രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങു​ന്ന മ​ലി​ന​ജ​ലം ശാ​സ്ത്രീ​യ​മാ​യി ശു​ദ്ധീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ത് മൂ​ല​മു​ണ്ടാ​കു​ന്ന ദു​ർ​ഗ​ന്ധം ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യും പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റ് ഫാ​ക്ട​റി​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ​രാ​തി.
നൂ​റ് വ​ർ​ഷം മു​ന്പ് നി​ല​വി​ൽ വ​ന്ന​താ​ണ് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ റ​ബർ പ്ലാ​ന്േ‍​റ​ഷ​ൻ സ്ഥാ​പ​ന​മാ​യ പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റ്. റ​ബർ പാ​ൽ ഷീ​റ്റി​നു പ​ക​രം ക്രീ​മാ​ക്കി സം​സ്ക​രി​ക്കു​ന്പോ​ൾ ഫാ​ക്ട​റി​യി​ൽ നി​ന്നും പു​റം ത​ള്ളു​ന്ന മ​ലി​ന​ജ​ലം ഫാ​ക്ട​റി​ക്ക് അ​ടു​ത്താ​യി നി​ർ​മി​ച്ച ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.
ഇ​വി​ടെ വെ​ച്ച് ഖ​ര മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശു​ദ്ധി​ക​രി​ച്ച ജ​ലം ദൂ​രെ​യു​ള്ള മ​റ്റൊ​രു സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ക്പി​റ്റ് ടാ​ങ്കി​ലേ​ക്ക് പ​ന്പ് ചെ​യ്യു​ക​യാ​ണ് ക​ന്പ​നി ചെ​യ്യു​ന്ന​ത്.
എ​ന്നാ​ൽ മാ​നേ​ജ്മെ​ന്‍റ് പ​റ​യു​ന്ന പ്ര​കാ​ര​മു​ള്ള ശു​ദ്ധീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ദു​ർ​ഗ​ന്ധം സ​ഹി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നു​മാ​ണ് പ​രി​സ​ര​വാ​സി​ക​ളാ​യ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.​സ​മീ​പ​ത്തു​ള്ള കി​ണ​റു​ക​ളി​ൽ രാ​സ​വ​സ്തു ക​ല​ർ​ന്നി​ട്ടു​ള്ള​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്പ​നി അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യു​ണ്ട്. മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന്‍റെ ഫ​ല​മാ​യി സം​സ്ഥാ​ന പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ അ​ടി​യ​ന്തി​ര​മാ​യി ചി​ല ശാ​സ്ത്രീ​യ​മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.അ​തേ​സ​മ​യം മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ റെ​നി ആ​ന്‍റ​ണി പ​റ​ഞ്ഞു.​
മ​ലി​നീ​ക​ര​ണ ബോർ​ഡി​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും ഉ​ന്ന​ത ശാ​സ്ത്രീ​യ സം​ഘ​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും മാ​നേ​ജ​ർ പ​റ​ഞ്ഞു.