കോ​വി​ഡ് 19: മ​ങ്ക​ട​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കും
Wednesday, October 21, 2020 11:13 PM IST
മ​ങ്ക​ട: മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് -19 പ​രി​ശോ​ധ​ന സൗ​ക​ര്യം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി തീ​രു​മാ​നം. പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​നും മ​റ്റും സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കും. വാ​ഹ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു ആ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ ഭൂ​വു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി. അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ സാ​ധാ​ര​ണ ചി​കി​ത്സ​യ്ക്ക് മു​ട​ക്ക​മു​ണ്ടാ​കി​ല്ല. ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് മൈ​ക്കി​ലൂ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.
രോ​ഗി​ക​ൾ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​വ​ർ​ക്കും സ​ഹാ​യ​മാ​യി വോ​ള​ണ്ടി​യ​ർ​മാ​രെ ല​ഭ്യ​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ബ്ദു​ള്ള മ​ണി​മ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ലി സേ​വ്യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​കെ.​അ​സ്ക​ർ. ഡോ.​ഷം​സു​ദീ​ൻ, ടി.​അ​ബ്ദു​ൾ​ക​രീം, ഹ​രി​ദാ​സ​ൻ, മാ​ന്പ​ള്ളി ഫൈ​സ​ൽ, സൈ​ഫു​ള്ള ക​റു​മൂ​ക്കി​ൽ, പി.​ശി​വ​ദാ​സ​ൻ, നി​യാ​സ്, അ​ബൂ​ബ​ക്ക​ർ എന്നിവർ പ്രസംഗിച്ചു.