കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Wednesday, October 21, 2020 11:13 PM IST
മ​ല​പ്പു​റം :ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത 60 വ​യ​സു തി​ക​ഞ്ഞ ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം 10000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി 5000 രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​രും 5000 രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രും നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്രാ​കാ​രം ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ങ്ങാ​ടി​പ്പു​റ​ത്ത് ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​വും സ​ർ​ക്കാ​ർ മു​ൻ ചീ​ഫ്് വി​പ്പു​മാ​യ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന ഹൈ ​പ​വ​ർ ക​മ്മി​റ്റി അം​ഗം ചാ​ക്കോ വ​ർ​ഗീ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു​വ​ർ​ഗീ​സ്, നേ​താ​ക്ക​ളാ​യ കെ.​വി.ജോ​ർ​ജ്, കെ.​എം. ജോ​സ​ഫ്, കെ.​എം. ഇ​ഗ്നേ​ഷ്യ​സ്, സ​തീ​ഷ് വ​ർ​ഗീ​സ്, നി​ധി​ൻ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.