ഉ​ദ്ഘാ​ട​നം നാ​ട​ക​മെ​ന്ന് ആ​രോ​പ​ണം: പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചു
Wednesday, October 21, 2020 11:13 PM IST
എ​ട​ക്ക​ര: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ ന​ട​ത്തി​യ ക​രു​നെ​ച്ചി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഉദ്ഘാ​ട​നം നാ​ട​ക​മെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചു.
കെ​ട്ടി​ട​ത്തി​ന് വൈ​ദ്യു​ത ക​ണ​ക്ഷ​ൻ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ച​ട​ങ്ങി​ലേ​ക്ക് വാ​ർ​ഡ് അം​ഗ​ത്തെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​ല്ല. ശി​ലാ​ഫ​ല​ക​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ പേ​രും സ്ഥാ​പി​ച്ചി​ല്ല. പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ര​ണ്ട് മു​റി​ക​ളു​ള​ള കെ​ട്ടി​ട​മാ​ണ് പ​ണി​ത​ത്. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​ക്കും കു​ട്ടി​ക​ൾ​ക്കു​ള​ള കു​ത്തി​വയ്പ്പി​നു​മാ​ണ് കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല.
സ​മ​രം സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി യു.​ഗി​രീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ളാ​യ എം.​കെ.​ച​ന്ദ്ര​ൻ, ഉ​ഷ രാ​ജ​ൻ, ഷൈ​നി പാ​ല​ക്കു​ഴി, റോ​യി പ​ട്ടം​ത​ന്താ​നം, വി​ല്യം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.