മാ​ലി​ന്യ​മു​ക്ത ഗ്രാ​മം: സം​സ്ക​ര​ണ​ത്തി​നാ​യി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക​യ​റ്റി​ അയയ്ക്കൽ തുടങ്ങി
Wednesday, October 21, 2020 11:13 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത​മാ​ക്ക​ൽ പ​ദ്ധ​തി​പ്ര​കാ​രം ആ​രം​ഭി​ച്ച മാ​ലി​ന്യ​ശേ​ഖ​ര​ണ യൂ​ണി​റ്റി​ൽ നി​ന്ന് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക​യ​റ്റി കൊ​ണ്ടു പോ​ക​ൽ ആ​രം​ഭി​ച്ചു.
ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന്ന​ക്കാ​ട് ഭ​വ​നം പ​റ​ന്പി​ൽ ആ​രം​ഭി​ച്ച അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യി​ലേ​ക്ക് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കു​ന്ന​ത്.​
ആ​ദ്യ​ഘ​ട്ട മാ​ലി​ന്യ ക​യ​റ്റി അ​യ​ക്ക​ൽ പ​ദ്ധ​തി​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പി.​ഷൗ​ക്ക​ത്ത​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി ഹ​രി​ത ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ചി​രു​ന്നു.
ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലേ​യും മു​ഴു​വ​ൻ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
വ​രും​ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും സം​സ്ക​ര​ണ​ത്തി​നാ​യി കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​വ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി അ​റി​യി​ച്ചു.