കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ വ​ധ​ഭീ​ഷ​ണി സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Tuesday, October 20, 2020 10:59 PM IST
മ​ല​പ്പു​റം: അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ വ​ധ​ഭീ​ഷ​ണി സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. അ​ന്ത​ർ​സം​സ്ഥാ​ന വി​ഷ​യ​മാ​യ​തി​നാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ൽ കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര എ​ന്നീ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഷാ​ജി​യെ വ​ധി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണം. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നെ​തി​രെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ല​പ്പു​റ​ത്തു പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ന്നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ.​എം ഷാ​ജി രം​ഗ​ത്തെ​ത്തി​യ​ത്. നി​ര​വ​ധി ഭീ​ഷ​ണി കാ​ളു​ക​ൾ വ​രു​ന്നു​ണ്ട്. ത​നി​ക്കെ​തി​രെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സി​പി​എം പാ​ർ​ട്ടി ഗ്രാ​മ​മാ​യ ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി​യി​ലെ മും​ബൈ ബ​ന്ധ​മു​ള്ള ആ​ളാ​ണ് ക്വ​ട്ടേ​ഷ​നു പി​ന്നി​ലെ​ന്നും ഷാ​ജി ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും സ്പീ​ക്ക​ർ​ക്കും കെ.​എം. ഷാ​ജി പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.