ത​ന്നെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി​യെ​ന്ന്
Tuesday, October 20, 2020 10:58 PM IST
നി​ല​ന്പൂ​ർ: അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന് കാ​ണി​ച്ച് കോ​ണ്‍​ഗ്ര​സ് അം​ഗം ന​ൽ​കി​യ പ​രാ​തി ത​ള്ളി​യ​ത് കോ​ണ്‍​ഗ്ര​സ് നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി​യാ​യ​താ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗം പി.​എം.​ബ​ഷീ​ർ. ത​ന്നെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് നീ​ക്ക​ത്തി​നു​ള്ള തി​രി​ച്ച​ടി​യാ​ണ് ഹൈ​ക്കോ​ട​തി വി​ധി​യെ​ന്ന് നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പി.​എം.​ബ​ഷീ​ർ പ​റ​ഞ്ഞ​ത്.
ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച താ​ൻ പ​ര​സ്യ​മാ​യാ​ണ് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ഗ​ര​സ​ഭാം​ഗം ചാ​ലി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ന്നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ദം കേ​ട്ട് ഹി​യ​റിം​ഗ് ന​ട​ത്തു​ക​യു​ണ്ടാ​യി. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ താ​ൻ ഹാ​ജ​രാ​ക്കി​യ​തോ​ടെ ക​മ്മീ​ഷ​ൻ ചാ​ലി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വാ​ദം ത​ള്ളി. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​മു​ജീ​ബ്, പി.​ഷാ​ന​വാ​സ്, ഇ.​കെ.​ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പി.​എം.​ബ​ഷി​റി​ന് വേ​ണ്ടി ആ​സി​ഫാ​ണ് ഹാ​ജ​രാ​യ​ത്.