നീ​ർ​ത്ത​ട മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 20, 2020 10:56 PM IST
ക​രു​വാ​ര​കു​ണ്ട്:​ ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന നീ​ർ​ത്ത​ട മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. പു​ന​ർ​ജ​നി എ​ന്ന പേ​രി​ലു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​ന​ർ​ജ​നി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഒ​ലി​പ്പു​ഴ, ക​ല്ല​ൻ​പു​ഴ എ​ന്നി​യു​ടെ നീ​ർ​ത്ത​ട​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ളും ഇ​തി​ൽ ഉ​ൾ​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ഷെ​ബീ​റ​ലി, അം​ഗ​ങ്ങ​ളാ​യ വി.​ആ​ബി​ദ​ലി, മ​ഠ​ത്തി​ൽ ല​ത്തി​ഫ്, പി. ​ദീ​പ, കു​ര്യ​ച്ച​ൻ കോ​ല​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

എം​എ​ൽ​എ ഫ​ണ്ട് അനുവദിച്ചു

മ​ല​പ്പു​റം: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു എം.​ഉ​മ്മ​ർ എം​എ​ൽ​എ 52 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.