വി.​കെ.ഉ​മ്മ​റി​നെ അ​നു​സ്മ​രി​ച്ചു
Tuesday, October 20, 2020 10:56 PM IST
മ​ല​പ്പു​റം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ഒ​രു ആ​രാ​ധ​ന പോ​ലെ കൊ​ണ്ടു​ന​ട​ന്ന വ്യ​ക്തി​യാ​യി​രു​ന്നു അ​ന്ത​രി​ച്ച വി.​കെ ഉ​മ്മ​ർ എ​ന്ന് ച​ന്ദ്രി​ക പ​ത്രാ​ധി​പ​ർ സി.​പി സൈ​ത​ല​വി. മ​ല​പ്പു​റം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ കാ​ല​ത്ത് ന​ഷ്ട​മാ​കു​ന്ന മാ​നു​ഷി​ക ന​ൻ​മ​യും സ​ത്യ​സ​ന്ധ​ത​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ മു​റു​കെ പി​ടി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി.
ഒ​രു ജോ​ലി​ക്ക​പ്പു​റം സാ​മൂ​ഹി​ക ന​ൻ​മ ത​ന്നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്ര​പ്ര​വ​ർ​ത്ത​ന ജീ​വി​ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ മു​ബാ​റ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​തൃ​ഭൂ​മി ന്യൂ​സ് എ​ഡി​റ്റ​ർ അ​ശോ​ക് ശ്രീ​നി​വാ​സ്, കെ. ​അ​ബ്ദു​ലത്തീ​ഫ് ന​ഹ, വി.​എം. സു​ബൈ​ർ, ട്ര​ഷ​റ​ർ സി.​വി രാ​ജീ​വ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പി.​എ.അ​ബ്ദു​ൾ ഹ​യ്യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.