സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മോ​ച​ന​ത്തി​നാ​യി ഇ​ട​പെ​ടും: രാ​ഹു​ൽ ഗാ​ന്ധി
Monday, October 19, 2020 11:58 PM IST
മ​ല​പ്പു​റം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​നെ യു.​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി കോ​ണ്‍​ഗ്ര​സ് ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും മോ​ച​ന​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി​യും യു​പി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും ഇ​ട​പെ​ടു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എം​പി പ​റ​ഞ്ഞു.
സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച് മ​ല​പ്പു​റം ഗ​സ്റ്റ് ഹൗ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് നി​വേ​ദ​നം ന​ൽ​കി. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ് അ​ലി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഫാ​ത്തി​മ റോ​ഷ്ന എ​ന്നി​വ​രാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.
കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.