അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 19, 2020 11:58 PM IST
മ​ല​പ്പു​റം: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ധ​വ​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള​ള ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ "പ​ട​വു​ക​ൾ’, വ​നി​ത​ക​ൾ ഗൃ​ഹ​നാ​ഥ​രാ​യ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള"വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി’, വി​ധ​വാ പു​ന​ർ​വി​വാ​ഹ പ​ദ്ധ​തി​യാ​യ "മം​ഗ​ല്യ പ​ദ്ധ​തി’, വി​ധ​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്കു​ള​ള "അ​ഭ​യ​കി​ര​ണം പ​ദ്ധ​തി’ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​യാ​ണ് ക്ഷ​ണി​ച്ച​ത്.
വി​വ​ര​ങ്ങ​ൾ ജി​ല്ലാ വ​നി​താ​ശി​ശു വി​ക​സ​ന ഓ​ഫീ​സ് (ഫോ​ണ്‍: 0483 2950084) ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​ക​ൾ/​വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.wcd. kerala. gov.in എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വണ്‍ സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ് സ​യ​ൻ​സ് എ​ന്നീ ഗ്രൂ​പ്പു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു.
എ​സ്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി, സി​ബി​സ്ഇ, ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് പ്ര​വേ​ശ​നം നേ​ടാം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ടി​സി​യും പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യു​മാ​യി സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​നം നേ​ട​ണം. എ​സ്‌​സി-​എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​ഠ​നം സൗ​ജ​ന്യം. ഫോ​ണ്‍: 04933 225086, 8547021210.

തൊ​ഴി​ല​വ​സ​രം

മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ മു​ഖേ​ന പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.
ഓ​ഫീ​സ് സ്റ്റാ​ഫ്, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. പ്ല​സ്ടു, ഡി​ഗ്രി, ഡി​പ്ലോ​മ (സി​വി​ൽ), ബി.​ടെ​ക്(​സി​വി​ൽ) യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 23ന​കം മ​ല​പ്പു​റം എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 04832 734737.