എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യ​വു​മാ​യി അ​ഭി​ൻ​ദാ​സ്
Monday, October 19, 2020 11:57 PM IST
എ​ട​ക്ക​ര: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യ​ത്തോ​ടെ വൈ​ദ്യ​പ​ഠ​ന​ത്തി​ന് അ​ർ​ഹ​നാ​യി മ​ല​യോ​ര​ത്തി​നു അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ് പോ​ത്തു​ക​ൽ വെ​ള്ളി​മു​റ്റ​ത്തെ അ​ഭി​ൻ​ദാ​സ്.
മൂ​ത്തേ​ടം ക​ൽ​ക്കു​ളം ശ്രീ ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്രം പൂ​ജാ​രി​യാ​യ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​മു​റ്റം ക​ടു​ക്ക​ശേ​രി ഗി​രി​ദാ​സ​ന്‍റെ​യും പോ​ത്തു​ക​ൽ പി​എ​ച്ച്സി​യി​ലെ പ​രി​ര​ക്ഷ പ്ര​വ​ർ​ത്ത​ക ജ​യ​ശ്രീ​യു​ടെ​യും മ​ക​നാ​ണ് അ​ഭി​ൻ​ദാ​സ്. 720ൽ 690 ​മാ​ർ​ക്ക് നേ​ടി​യ അ​ഭി​ൻ​ദാ​സ് മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രി​ൽ ഒ​ന്നാ​മ​നാ​ണ്.
പ്ല​സ്ടു പാ​സാ​യ ശേ​ഷം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ്ലാ​റ്റി​നം ക്ലാ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ച്ചാ​ണ് അ​ഭി​ൻ​ദാ​സ് വി​ജ​യം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​ന് സ​ഹോ​ദ​രി സ്നേ​ഹ​ദാ​സും ഇ​വി​ടെ നി​ന്നാ​ണ് പ​ഠി​ച്ച് വി​ജ​യി​ച്ച​ത്.
സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​രു​ടെ നി​ര​ന്ത​ര​മു​ള്ള ഇ​ട​പെ​ട​ലും പി​ന്തു​ണ​യും മി​ക​ച്ച രീ​തി​യി​ൽ പ​ഠ​നം ന​ട​ത്താ​ൻ തു​ണ​യാ​യെ​ന്ന് അ​ഭി​ൻ​ദാ​സ് പ​റ​ഞ്ഞു. ബം​ഗ​ളു​രൂ​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​മി​ടു​ക്ക​ൻ.