വ​ന്യ​മൃ​ഗശ​ല്യ​ത്തെ അ​തി​ജീ​വി​ച്ച് ക​ർ​ഷ​ക​ർ നേ​ടി​യ​തു നൂ​റുമേ​നി
Monday, October 19, 2020 11:57 PM IST
എ​ട​ക്ക​ര: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ അ​തി​ജീ​വി​ച്ച് ഒ​രു​പ​റ്റം ക​ർ​ഷ​ക​ർ വി​ള​വെ​ടു​ത്ത​ത് നൂ​റു മേ​നി. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പി​നി വാ​കേ​രി​പ്പെ​ട്ടി​യി​ലാ​ണ് ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ക​ടു​ത്ത വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ അ​തി​ജീ​വി​ച്ച് നൂ​റു മേ​നി വി​ള​യി​ച്ച​ത്. കാ​ല​ങ്ങ​ളാ​യി ത​രി​ശി​ട്ടി​രു​ന്ന പ​തി​മൂ​ന്ന് ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണി​വ​ർ നെ​ൽ​കൃ​ഷി ന​ട​ത്തി​യ​ത്.
സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​യു ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്പ​ത്തൂ​രി​ലെ മു​ല്ലേ​രി സു​ബ്ര​ഹ്മ​ണ്യ​ൻ, മാ​ഞ്ചേ​രി​ത്തൊ​ടി​ക രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് നെ​ൽ​കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
നെ​ല്ല് ക​തി​രാ​വു​ന്ന ഘ​ട്ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യി 10 ദി​വ​സ​ക്കാ​ലം മ​ഴ​യൊ​ഴി​ഞ്ഞ​ത് വി​ന​യാ​യി. കൃ​ഷി​യു​ടെ കു​റ​ച്ച് ഭാ​ഗം ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ഈ ​ക​ർ​ഷ​ക​ർ. എ​ന്നാ​ൽ പി​ന്നീ​ട് മ​ഴ ല​ഭി​ച്ച​ത് അ​നു​ഗ്ര​ഹ​മാ​യി. ന​ല്ല വി​ള​വും ല​ഭി​ച്ചു. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ന് രാ​ത്രി ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​വ​ലി​രു​ന്നു നേ​ടി​യ നേ​ട്ട​ത്തി​ന് പ​ത്ത​ര​മാ​റ്റി​ന്‍റെ തി​ള​ക്ക​മു​ണ്ട്. കൊ​യ്ത്തി​നും മെ​തി​ക്കും തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തി​നാ​ൽ യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു കൊ​യ്ത്ത്.
ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന, ജ​ന​പ്ര​തി​നി​ധി​ക​ൾ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​ഫീ​സ​ർ​മാ​ർ, ജോ​യി​ന്‍റ് ബി​ഡി​ഒ ജ​യ​രാ​ജ​ൻ തു​ട​ങ്ങി പ്ര​ദേ​ശ​ത്തെ നി​ര​വ​ധി പേ​ർ കൊ​യ്ത്തു​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.