രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജി​ല്ല​യി​ൽ ഉജ്വ​ല സ്വീ​ക​ര​ണം
Monday, October 19, 2020 11:57 PM IST
കൊ​ണ്ടോ​ട്ടി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി എം​പി​ക്കു മ​ല​പ്പു​റം ജി​ല്ല​യി​ൽ സ്നേ​ഹോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ക​രി​പ്പൂ​രി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം കെ.​സി. വേ​ണു​ഗോ​പാ​ലും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.കോ​വി​ഡ് 19 നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തും സ​ന്ദ​ർ​ശ​ക​രെ​യും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും വി​മാ​ന​ത്താ​വ​ളം മു​ത​ൽ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് വ​രെ പൊ​രി​വെ​യി​ലി​ലും രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്, മു​സ്‌ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മത്സ​രി​ച്ചു.
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്് മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ, എം​പി​മാ​രാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ,എം.​കെ.​രാ​ഘ​വ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ, എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ സ്വീ​ക​രി​ച്ച​ത്. വി​മാ​ന​ത്താ​വ​ളം മു​ത​ൽ ക​വ​ല​ക​ളി​ൽ പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി​യ പ്ര​വ​ർ​ത്ത​ക​രാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​ൽ​ക്കാ​ൻ കാ​ത്തി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ കൈ​വീ​ശി പു​ഞ്ചി​രി​ച്ചു നീ​ങ്ങി​യ രാ​ഹു​ൽ ആ​രെ​യും നി​രാ​ശ​രാ​ക്കി​യി​ല്ല.
ജി​ല്ല​യി​ൽ ക​രി​പ്പൂ​ർ മു​ത​ൽ മ​ല​പ്പു​റം വ​രെ 55 കേ​ന്ദ്ര​ങ്ങ​ളി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​വി ശ്രീ​നി​വാ​സ്, ആ​ർ.​ര​വീ​ന്ദ്ര​ദാ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​ജു​മാ​ത്തു​ട്ടി, റി​യാ​സ് മു​ക്കോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മു​ഖം പ​തി​ച്ച 300 മീ​റ്റ​ർ നീ​ള​ത്തി​ലു​ള​ള ഫ്ള​ക്സ് പി​ടി​ച്ചാ​ണ് മോ​ങ്ങ​ത്ത് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച​ത്.
കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യൂ​ത്ത് ലീഗ് ക​മ്മി​റ്റി എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​ൻ മു​ത​ൽ പോ​ത്തു​വെ​ട്ടി​പ്പാ​റ വ​രെ 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച​ത്.മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് രാ​ഹു​ൽ​ഗാ​ന്ധി മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​ത്. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ലാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​ദ്യ​പ​രി​പാ​ടി. കോ​വി​ഡ് റി​വ്യൂ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച ശേ​ഷം ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് നി​ല​ന്പൂ​ർ ക​വ​ള​പ്പാ​റ​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കാ​വ്യ​യ്ക്കും കാ​ർ​ത്തി​കയ്​ക്കും നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.